കൊറോണ വൈറസ് : ചൈനയില്‍ മരണം 908 ആയി ; ഇന്നലെ ഹുബൈ പ്രവിശ്യയില്‍ മാത്രം 91 പേര്‍ മരിച്ചു

വുഹാന്‍: കൊറോണ വൈറസിനെത്തുടര്‍ന്ന് ഇന്നലെ ഹുബൈ പ്രവിശ്യയില്‍ മാത്രം 91 പേരാണ് മരിച്ചത്. ഇതോടെ ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി. അതേസമയം ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കഴിഞ്ഞു. തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക് തിരിച്ചിരിക്കുകയാണ്.

അതേസമയം വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തുകൊണ്ട് കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് ഇന്ത്യ സഹായ വാഗ്ദാനം നല്‍കി. തുടര്‍ന്ന് കൊറോണ ബാധിച്ച് ഉണ്ടായ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും ഹുബൈ പ്രവിശ്യയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന നല്‍കിയ സഹായത്തിന് നന്ദിയും രേഖപ്പെടുത്തിക്കൊണ്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു.

Comments are closed.