Ultimate magazine theme for WordPress.

ശബരിമല യുവതി പ്രവേശനം : വിശാലബെഞ്ചിന്റെ രൂപീകരണം ചട്ടവിരുദ്ധമാണോ എന്നതില്‍ ഇന്ന് വിധി

ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളില്‍ വിശാല ബെഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്നും പുനഃപരിശോധന ഹര്‍ജികളില്‍ ആദ്യം തീര്‍പ്പ് കല്‍പ്പിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ വാദിച്ചതിനെത്തുടര്‍ന്ന് വിശാലബെഞ്ചിന്റെ രൂപീകരണം ചട്ടവിരുദ്ധമാണോ എന്നതില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറയുക. എന്നാല്‍ നരിമാന്റെ വാദത്തെ കേരള സര്‍ക്കാരും പിന്തുണച്ചിരുന്നു. അതേസമയം വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. തുടര്‍ന്ന് കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയാക്കിയ കോടതി തിങ്കളാഴ്ച വിശാല ബെഞ്ചിലെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുമെന്നും ബുധനാഴ്ച മുതല്‍ അന്തിമവാദം കേള്‍ക്കല്‍ ആരംഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. വിശാല ബെഞ്ചിനെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ തള്ളുമെന്ന സൂചനകൂടിയാണിത്.

Comments are closed.