സംസ്ഥാന ബജറ്റിനെത്തുടര്‍ന്നുള്ള ചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാവും. തുടര്‍ന്ന് ബുധനാഴ്ച വരെയാണ് ചര്‍ച്ച നടക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നീക്കം വെറും തട്ടിപ്പാണെന്നും ജനദ്രോഹപരമാണെന്നുമാണ് പ്രതിപക്ഷം പറയുന്നത്.

അധ്യാപക നിയമനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും, ജീവനക്കാരുടെ പുനര്‍വിന്യാസത്തിനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുന്നതാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും നിയമന നിയന്ത്രണത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും അറിയിച്ചിരുന്നു.

Comments are closed.