ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ ; ആശങ്കയില്‍ ആം ആദ്മി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വങ്ങള്‍

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടുമുതല്‍ ആരംഭിക്കും. അതേസമയം പോളിംഗ് കണക്കുകള്‍ ഞായറാഴ്ച രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിരുന്നു. അതേസമയം അന്തിമ കണക്ക് പുറത്തുവന്നപ്പോള്‍ ദില്ലിയിലെ പോളിങ് ശതമാനം 62.59 ആണ്. ബിജെപി നേടിയ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ടു ശതമാനം വോട്ട് കൂടി.

എന്നാല്‍ കെജ്രിവാള്‍ തരംഗം ആഞ്ഞടിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനത്തിന്റെ കുറവാണുണ്ടായത്. ബല്ലിമാരനില്‍ 71.6 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ കേന്ദ്ര ബിന്ദുവായ ഷഹീന്‍ ബാഗ് നില്‍ക്കുന്ന ഓഖ്‌ലയില്‍ 58.84 ശതമാനവും.

സീലം പൂരില്‍ 71.22 ശതമാനമാണ് പോളിംഗ് നടന്നത്. എന്നാല്‍ എക്‌സിറ്റ് പോളുകളെ തള്ളുന്ന ബിജെപി അട്ടിമറിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചതിരിഞ്ഞ് പോള്‍ ചെയ്തത് ബിജെപി വോട്ടുകളെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അതേസമയം >കാര്യമായ നേട്ടമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. വോട്ടിങ് മിഷീനില്‍ ബിജെപി കൃത്രിമം നടത്താനിടയുണ്ടെന്ന ആം ആദ്മി ആരോപണത്തെത്തുടര്‍ന്ന് സ്‌ട്രോങ് റൂമുകളുടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

Comments are closed.