മലപ്പുറത്ത് അറബി കോളജിനു സമീപമുണ്ടായ അപകടത്തില്‍ രണ്ട് മരണം : ഏഴു പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പറളി അറബി കോളജിനു സമീപം പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കൂടാത രണ്ട് കുട്ടികള്‍ അടക്കം ഏഴൂ പേര്‍ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് മറിയുകയായിരുന്നു. പൊന്നാനി എണ്ണയില്‍ വീട് രാജ്വേശരി (50), ചന്ദ്രന്‍ (62) എന്നിവരാണ് മരിച്ചത്.

സാരമായി പരിക്കേറ്റ രാധാ ലക്ഷ്മി, രേഷ്മ എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മധുരയില്‍ തീര്‍ഥാടനം കഴിഞ്ഞ് വരികയായിരുന്ന അപകടത്തില്‍ പെട്ടവരെല്ലാം കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. പോലീസും അഗ്‌നശമന സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും മരിച്ച ചന്ദ്രന്റെയും രാജേശ്വരിയുടെയും മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.

Comments are closed.