പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഞങ്ങളാരും കാണിക്കില്ലെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി

ന്യൂഡല്‍ഹി : പൗരത്വഭേദഗതി നിയമത്തിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിലും ഊന്നി ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും കടന്നാക്രമിക്കുകയായിരുന്നു എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി.

പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഞങ്ങളാരും കാണിക്കില്ലെന്നും ഈ രാജ്യത്തു തന്നെ ഞാന്‍ താമസിക്കും. പക്ഷേ രേഖകള്‍ കാണിക്കില്ല. രേഖകള്‍ കാണിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ നെഞ്ച് കാണിച്ച് വെടിയുതിര്‍ക്കാന്‍ ആവശ്യപ്പെടും. അപ്പോള്‍ എന്റെ ഹൃദയത്തില്‍ തന്നെ വെടിവെക്കണം. കാരണം രാജ്യത്തോടുള്ള എന്റെ സ്നേഹം അവിടെയാണുള്ളതെന്നും ഉവൈസി വിമര്‍ശിച്ചു.

Comments are closed.