രണ്ടു ദിവസം കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കാമെന്ന് ഒളിവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ

കൊറോണ ഭീതിയില്‍ ലോകം നടുങ്ങുമ്പോള്‍ ‘ഓം നിത്യാനന്ദ പരമശിവോഹം’ എന്ന മന്ത്രം ജപിച്ചാല്‍ രണ്ടു ദിവസം കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കാമെന്ന് ഒളിവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ ‘ദി അവതാര്‍ ക്ളിക്ക്‌സ്’ എന്ന യൂ ട്യൂബ് പേജില്‍ വിഡിയോകളുമായി രംഗത്തെത്തി. ഫെബ്രുവരി 7 ന് തുടങ്ങി 9 ന് അവസാനിച്ച ചടങ്ങിന് ‘അഖണ്ഡ മഹാവാക്യ മന്ത്രജപം’ എന്നാണ് പേര്.

അതേസമയം ഇന്റര്‍പോള്‍ വരെ അന്വേഷിക്കുന്ന നിത്യാനന്ദ ഈ വിഡിയോ പങ്കുവയ്ക്കുന്ന സ്ഥലം പോലും കണ്ടുപിടിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല എന്നതാണ് പ്രധാനം. എന്നാല്‍ ഇയാള്‍ ആത്മീയ യാത്രയിലാണെന്നും അതുകൊണ്ട് തന്നെ സമന്‍സുകള്‍ അയക്കാനാകില്ലെന്നുമാണ് കര്‍ണാടക പൊലീസ് ദിവസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്.

Comments are closed.