നടന് വിജയിയെ മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ചെന്നൈ : ‘ബിഗില്‍’ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി നടന് വിജയിയെ ആദായനികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യുന്നതിനായി മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് വിജയ്ക്ക് നോട്ടീസ് നല്കി. ‘ബിഗില്‍’ സിനിമയുടെ നിര്‍മാതാക്കളായ എജിഎസിന് പണം പലിശയ്ക്ക് കൊടുത്ത അന്‍പുചെഴിയന്റെ നികുതിവെട്ടിപ്പാണ് അന്വേഷിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
അതേസമയം ആദായ നികുതി വകുപ്പ് നേരത്തെ താരത്തെ 30 മണിക്കൂറിലേറെ ബുധനാഴ്ച നെയ്വേലിയിലെ ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലും എത്തിച്ചാണ് ചോദ്യം ചെയ്തിരുന്നത്. കൂടാതെ അന്വേഷണസംഘം രാത്രിയിലും വീട്ടില്‍ തങ്ങി ഭാര്യ സംഗീതയെയും അന്ന് ചോദ്യം ചെയ്തിരുന്നു. അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി കമ്മിഷണര്‍ സുരഭി അലുവാലിയ അറിയിച്ചിരുന്നു.
Comments are closed.