കൊറോണ വൈറസിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട ജേണലിസ്റ്റിനെ കാണാനില്ല

ബീജിങ്: കൊറോണ വൈറസുമായി ബന്ധപ്പെട്ട് വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരായിരുന്നു ചെന്‍ ക്വിഷിയും ഫാങ് ബിന്നും. എന്നാല്‍ ഇവരില്‍ ചെന്‍ ക്വിഷിയെയാണ് 20 മണിക്കൂറിലേറെയായി കാണാതായിരിക്കുന്നത്. മൊബൈല്‍ ഫോണിലൂടെ ആണ് ഇരുവരും വാര്‍ത്തകള്‍ പുറത്തെത്തിച്ചിരുന്നത്.

വെള്ളിയാഴ്ച  വാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ച് മാത്രമാണ് ഉണ്ടായിരുന്നത്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയില്‍ നടക്കുന്ന സംഭവങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ വിവിധ തരത്തിലുള്ള സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വീഡിയോ പകര്‍ത്തിയതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Comments are closed.