പരമേശ്വര്‍ജിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: അന്തരിച്ച ഭാരതീയ വിചാര കേന്ദ്രം സ്ഥാപക ഡയറക്ടര്‍ പി. പരമേശ്വരന് ഭാരതീയ വിചാര കേന്ദ്രത്തില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍.

പ്രിയപ്പെട്ട പരമേശ്വര്‍ജിക്ക് തിരുവനന്തപുരത്ത് അദ്ദേഹം തുടക്കം കുറിച്ച ഭാരതീയ വിചാര കേന്ദ്രത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. പ്രിയ പരമേശ്വര്‍ജി, അങ്ങയുടെ ദേഹം മാത്രമേ യാത്രയാകുന്നുള്ളൂ. അങ്ങ് പകര്‍ന്ന ദാര്‍ശനിക മൂല്യങ്ങള്‍ ഇവിടെത്തന്നെയുണ്ട്. അത് ഞങ്ങള്‍ക്ക് ദീപം തെളിയിക്കും എന്ന് മുരളീധരന്‍ ട്വീറ്റ് ചെയ്തിരുന്നു.

Comments are closed.