Ultimate magazine theme for WordPress.

ഹരിയാനയില്‍ വനിത ബിജെപി നേതാവിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തില്‍ വനിത ബിജെപി നേതാവിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ബി.ജെ.പിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് യുവതി ശനിയാഴ്ച സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

എന്നാല്‍ മുന്‍സൈനികനായ ഭര്‍ത്താവ് ഇപ്പോള്‍ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറാണ്. അതേസമയം ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയത്താല്‍ ഭാര്യയെ വെടിവെച്ചു എന്ന് പോലീസിനെ വിളിച്ചറിയിച്ച ശേഷം പ്രതി ഒളിവിലാണ്. എന്നാല്‍ യുവതിക്ക് അത്തരത്തില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Comments are closed.