ഡല്‍ഹിയില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ മെട്രോ ട്രെയിന് മുന്നില്‍ ചാടി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹൈദര്‍പൂര്‍ ബദ്‌ലി മോര്‍ മെട്രോ സ്റ്റേഷനില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ മെട്രോ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഏകദേശം അമ്പത് വയസ് പ്രായമുള്ള ഇയാള്‍ ഷാലിമാര്‍ ബാഗിലെ വീട്ടില്‍ വച്ച് ഇയാള്‍ രണ്ട് മക്കളെയും കൊലപ്പെടുത്തി.

ശേഷം മെട്രോ സ്റ്റേഷനിലെത്തി ഓടിക്കൊണ്ടിരുന്ന ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു. അതേസമയം ഇയാള്‍ മാനസിക ആസ്വാസ്ഥ്യമുള്ള ആളായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

Comments are closed.