ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതോടെ ഏഷ്യന്‍ വിപണികളിലെ കനത്ത നഷ്ടം ഇന്ത്യന്‍ ഓഹരിവിപണിയിലും

മുംബൈ: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതോടെ ഏഷ്യന്‍ വിപണികളിലെ കനത്ത നഷ്ടം ഇന്ത്യന്‍ ഓഹരിവിപണിയെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. സെന്‍സെക്‌സ് 250 പോയിന്റോളം നഷ്ടത്തിലും നിഫ്റ്റി 80 പോയിന്റും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് 711 ഓഹരികള്‍ നേട്ടത്തിലും 899 ഓഹരികള്‍ നഷ്ടത്തിലും 80 ഓഹരികള്‍ മാറ്റമില്ലാതെയും തുടരുന്നു.

അതേസമയം മെറ്റല്‍ ഓഹരികള്‍ ഒരു ശതമാനത്തോളം ഇടിവും ഓട്ടോ, ബാങ്കിംഗ് ഓഹരികളും നഷ്ടത്തിലുമാണുള്ളത്. കൂടാതെ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും നഷ്ടത്തിലാണ്. അതേസമയം ഫാര്‍മ മേഖലയിലെ ഓഹരികള്‍ മാത്രമാണ് അല്‍പ്പമെങ്കിലും നേട്ടത്തിലായിരുന്നത്. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതോടെ എണ്ണ ആവശ്യകത കുറഞ്ഞു. ജനുവരി ആദ്യവാരത്തോടെ ബാരലിന് 70 ഡോളറിന് അടുത്തെത്തിയ ക്രൂഡ് വില ഇപ്പോള്‍ 53 ഡോളറിലേക്ക് താഴ്ന്നു.

Comments are closed.