ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ

ഹാമില്‍ട്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ നടക്കുകയാണ്. ആദ്യ രണ്ട് കളിയും ജയിച്ച കിവീസ് പരമ്പര സ്വന്തമാക്കിയപ്പോള്‍ അവസാന മത്സരമെങ്കിലും ജയിച്ച് അഭിമാനം കാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരത്തില്‍ വിജയത്തിനായി പൊരുതുമെന്ന് ഇന്ത്യന്‍ താരം ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പറയുന്നു.

ഓരോ മത്സരവും പ്രധാനമാണ്. പരമ്പര 2-0ന് നഷ്ടമായെങ്കിലും അവസാന മത്സരത്തിലും ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. പരമ്പര നഷ്ടമാകുമെന്ന സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകുമെന്നാണ് അവസാന മത്സരത്തിലെ പ്രത്യേകത. പരമ്പരയിലെ അവസാന മത്സരത്തില്‍ ആശ്വാസജയം നേടണമെങ്കില്‍ റോസ് ടെയ്ലറെ നേരത്തെ പുറത്താക്കേണ്ടിവരുമെന്നും ഠാക്കൂര്‍ വ്യക്തമാക്കി. മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമിയും കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡേയും എത്തിയേക്കും.

Comments are closed.