ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ഒരു സ്ഥലത്തെ ടൂറിസം വകുപ്പ് പ്രഖ്യാപിക്കാറില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍
ന്യൂഡല്‍ഹി: ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നതിനിടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ഒരു സ്ഥലത്തെ ടൂറിസം വകുപ്പ് പ്രഖ്യാപിക്കാറില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കി. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം 2017ല്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ ദേശീയ തീര്‍ത്ഥാടന കേന്ദ്രം പദവി നല്കുന്ന ഒരു പദ്ധതിയും നിലവില്ലെന്ന് 2018ല്‍ ടൂറിസം വകുപ്പ് അറിയിച്ചിരുന്നു. അതേസമയം സംസ്ഥാനം സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് സ്വദേശ് ആന്‍ഡ് പ്രസാദ് സ്കീമുകളില്‍ ഉള്‍പ്പെടുത്തി ഫണ്ട് നല്‍കും. ഈ സ്കീമില്‍ ശബരിമല വികസനത്തിന് 2016 -17ല്‍ രണ്ട് പദ്ധതികള്‍ക്ക് അനുമതി നല്കി. ശബരിമല- എരുമേലി- പമ്പ – സന്നിധാനം – സ്പിരിച്വല്‍ സര്‍ക്യൂട്ടിന് 99.99 കോടി രൂപയുടെയും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം- ആറന്മുള – ശബരിമല സ്പിരിച്വല്‍ സര്‍ക്യൂട്ടിന് 92 . 22 കോടിയുടെയും പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്.
Comments are closed.