ഡല്‍ഹി കേരളഹൗസിലേക്കടക്കം എട്ട് പുതിയ കാറുകള്‍ വാങ്ങാനുള്ള തീരുമാനം അറിയിച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പുതിയ വാഹനങ്ങള്‍ വാങ്ങില്ലെന്നും പകരം മാസവാടകയ്‌ലേയ്ക്ക് മാറുന്നതിനുള്ള ഉത്തരവ് കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്നാണ് ബഡ്ജറ്റിലെ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാര്‍സ്ഥാപനമായ ഇ.ഇ.എസ്.എല്ലുമായി കരാറുണ്ടാക്കി ഇലക്ട്രിക് കാറുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് തയ്യാറായാല്‍ 1000 വണ്ടിക്ക് 7.5കോടി രൂപയെങ്കിലും ലാഭിക്കാനാകുമെന്നും ബഡ്ജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന്ഡല്‍ഹി കേരളഹൗസിലേക്കടക്കം എട്ട് പുതിയ കാറുകള്‍ വാങ്ങാനുള്ള തീരുമാനം ഇന്നലെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഉപധനാഭ്യര്‍ത്ഥനയിലുടെ സഭയെ അറിയിച്ചു. ഡല്‍ഹിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തിനാണ് കേരളഹൗസിലേക്കുള്ള വാഹനമെന്നാണ് സൂചന. അതേസമയം വാഹനങ്ങള്‍ക്കെല്ലാം ടോക്കണ്‍ തുകയാണ് അനുവദിച്ചിരിക്കുന്നത്. ഏതുതരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് വ്യക്തമല്ല. വാങ്ങുന്ന വാഹനങ്ങളുടെ വിലയനുസരിച്ച് അധികഫണ്ട് ധനവകുപ്പ് നല്‍കുന്നതാണ്.

Comments are closed.