Ultimate magazine theme for WordPress.

കൊറോണ വൈറസ് : ചൈനയില്‍ മരണം 1000 കടന്നു ; ഇന്നലെ മാത്രം 103 മരണം

വുഹാന്‍: കൊറോണ വൈറസിനെത്തുടര്‍ന്ന് ചൈനയില്‍ മരണം 1000 കടന്നു. തുടര്‍ന്ന് ഇന്നലെ മാത്രം 103 ആയി മരണം. കൂടാതെ ഹോംങ്കോങിലും ഫിലിപ്പൈന്‍സിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയില്‍ ആകെ 1011 പേരാണ് ഇതുവരെ മരിച്ചത്. കൊറോണ ബാധിച്ചവരുടെ എണ്ണം ചൈനയില്‍ 42300 ആയി. 400 പേര്‍ക്ക് മറ്റ് രാജ്യങ്ങളിലും രോഗം ബാധിച്ചിരുന്നു.

ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആഹ്വാനം ചെയ്യുകയും കൂടാതെ തലസ്ഥാന നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നേരിട്ട് എത്തി ചൈനീസ് പ്രസിഡന്റ് ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിച്ചിരുന്നു. അതേസമയം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്ന 73കാരി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇവര്‍ ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയില്‍ എത്തിയതാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇവരുടെ വൈറസ് ശരീരത്തിലെ വൈറസ് സാന്നിദ്ധ്യം നെഗറ്റീവാണ്. രോഗി പൂര്‍ണമായും സുഖം പ്രാപിച്ചതായും തുടര്‍ന്ന് സാധാരണ ജീവിതം നയിക്കാനാവുമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Comments are closed.