കോതമംഗലം ചെറിയ പള്ളി : ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോതമംഗലം: കോതമംഗലം ചെറിയ പള്ളി കേസില്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതാണ്. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു പള്ളിഭരണം എത്രയും വേഗം ഏറ്റെടുത്ത് കൈമാറണമെന്നും അല്ലെങ്കില്‍ കളക്ടര്‍ നേരിട്ട് ഹാജരാകാനുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.

അതേസമയം നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കളക്ടര്‍ നല്‍കിയ അപേക്ഷ പരിഗണിച്ച കോടതി വിധി നടപ്പാക്കാന്‍ സാവകാശം നല്‍കിയിരുന്നു. ഉത്തരവിനെതിരെ സര്‍ക്കാരും യാക്കോബായ വിഭാഗവും സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. പള്ളിയും സ്വത്തുക്കളും ജില്ലാ കളക്ടര്‍ ഏറ്റെടുക്കാന്‍ സുപ്രീം കോടതിയുടെ വിധിയില്‍ നിര്‍ദേശമില്ലെന്നിരിക്കെ സിംഗിള്‍ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Comments are closed.