Ultimate magazine theme for WordPress.

എന്തു വന്നാലും പൗരത്വ ഭേദഗതിക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് രാഹുല്‍ ഈശ്വര്‍

മലപ്പുറം : എന്തു വന്നാലും പൗരത്വ ഭേദഗതിക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരാഹാരം പ്രഖ്യാപിച്ചതിന്റെ പേരില്‍ അയ്യപ്പ ധര്‍മ്മസേനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി.

മലപ്പുറം ചങ്ങരംകുളത്ത് പൗരത്വ നിയമത്തിനെതിരായ 24മണിക്കൂര്‍ നിരാഹാര സമരത്തിന്റെ ഉദ്ഘാടന വേളയില്‍ പാകിസ്താനി ഹിന്ദുവിനേക്കാളും പ്രാധാന്യം ഇന്ത്യന്‍ മുസ്ലീമിനാണെന്ന് പറഞ്ഞ രാഹുല്‍ അയ്യപ്പ-വാവര്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത നിലപാടില്‍ നിന്നും അയ്യപ്പ ധര്‍മ്മ സേനയില്‍ നിന്നും പുറത്താക്കിയാലും പിന്‍മാറില്ലെന്നുമായിരുന്നു രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്.

സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അയ്യപ്പ ധര്‍മ്മസേന ട്രസ്റ്റ് ബോര്‍ഡിന്റേതായിരുന്നു തീരുമാനം. അയ്യപ്പ ധര്‍മസേനയുടെ അധ്യക്ഷനായ രാഹുല്‍ ഈശ്വര്‍ പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടപടി.

Comments are closed.