യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തും

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തും. തുടര്‍ന്ന് ഈ മാസം 24,25 തീയതികളില്‍ നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കൂടാതെ പ്രഥമ വനിത മെലീന ട്രംപിനൊപ്പം ന്യുഡല്‍ഹിയിലെത്തുന്ന ട്രംപ് അഹമ്മദാബാദിലും സന്ദര്‍ശനം നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രീഷം വ്യക്തമാക്കി.

അതേസമയം ട്രംപിന്റെ സന്ദര്‍ശനം യു.എസ്- ഇന്ത്യ തന്ത്രപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളിലെും ജനങ്ങള്‍ തമ്മിലുളള ശക്തവും ശാശ്വതവുമായ ബന്ധം ഉയര്‍ത്തിക്കാട്ടുന്നതുമായിരിക്കുമെന്ന് കഴിഞ്ഞയാഴ്ച ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അംഗീകരിച്ചതായും പ്രസ് സെക്രട്ടറി പറഞ്ഞിരുന്നു.

ഹൂസ്റ്റണില്‍ കഴിഞ്ഞ വര്‍ഷം നടന്ന ‘ഹൗഡി മോഡി’ പരിപാടിയിലും ട്രംപിന്റെ രണ്ടാം വരവിനെ കുറിച്ചുള്ള സൂചനയും മോഡി നല്‍കിയിരുന്നു. സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ അടക്കമുള്ളവയുടെ നികുതി കുറയ്ക്കണമെന്ന ഇന്ത്യയുടെ നിരന്തരമായ ആവശ്യം അമേരിക്കയുടെ മുന്നിലുണ്ട്. കൃഷി, ഓട്ടോമൊബൈല്‍, എന്‍ജിനീയറിംഗ് മേഖലകളില്‍ നിന്നുള്ള നിക്ഷേപവും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അതേസമയം, കാര്‍ഷിക, നിര്‍മ്മാണ, ഡയറി, മെഡിക്കല്‍ വസ്തുക്കള്‍ എന്നിവയ്ക്ക് വിപണിയാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ചില ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന ആവശ്യവും അമേരിക്കയ്ക്കുണ്ട്.

Comments are closed.