അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയേയും അഭിനന്ദിച്ച് മമത ബാനര്‍ജിയും പിണറായി വിജയനും

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ വന്‍ വിജയം നേടിയ അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയേയും അഭിനന്ദിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ജനം ബി.ജെ.പിയെ തിരസ്‌കരിച്ചുവെന്നും വികസനത്തിന് മാത്രമേ വിജയം കൊണ്ടുവരാന്‍ കഴിയൂ. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയെല്ലാം തിരസ്‌കരിക്കപ്പെട്ടിരിക്കുന്നുവെന്നും മമത ബാനര്‍ജി പറയുന്നു.

എന്നാല്‍ രാജ്യത്തിന്റെ പൊതുവായ വികാരമാണ് ഡല്‍ഹിയില്‍ പ്രതിഫലിക്കുന്ന ഫലമെന്നും ബി.ജെ.പിയുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ജനവിധിയാണിത്. വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്ത്. ഡല്‍ഹിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണം. ബി.ജെ.പിയുടെ വര്‍ഗീയ ശക്തികള്‍ക്ക് ബദലായി നില്‍ക്കാന്‍ കഴിയുന്ന ശക്തിയെ ജനം അംഗീകരിച്ചു. രാജ്യത്തിന് ആവേശം പകരുന്ന വിജയമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Comments are closed.