ചൈനയില്‍ നിന്നുള്ള കാര്‍ഷിക, കന്നുകാലി ഇറക്കുമതിയില്‍ കര്‍ശന പരിശോധന വേണമെന്ന് ഉത്തരവ്

ഡല്‍ഹി : ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 900 ലേറെ മരണങ്ങളും 40,000 ലേറെ അപകടകരമായ കേസുകളും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള കാര്‍ഷിക, കന്നുകാലി ഇറക്കുമതിയില്‍ കര്‍ശന പരിശോധന വേണമെന്ന് ഡിപിക്യുഎസ്(പ്ലാന്റ് പ്രൊട്ടക്ഷന്‍, ക്വാറന്റീന്‍ ആന്റ് സ്റ്റോറേജ് ഡയറക്ടറേറ്റ്) ഉത്തരവിട്ടു.

തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള ചരക്ക് ഇറക്കുമതി വിശദമായി പരിശോധിക്കണമെന്നും ഇറക്കുമതി ക്ലിയറന്‍സിന് മുന്‍പായി സാമ്പിളുകള്‍ ലബോറട്ടറികളില്‍ പരീക്ഷിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം കാര്‍ഷികോത്പന്നങ്ങളുടെ ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതി നിരോധിക്കുകയല്ല, പകരം കാര്‍ഷികോത്പന്നങ്ങള്‍ ഇന്ത്യയുടെ വിളയ്ക്കും കന്നുകാലി പരിസ്ഥിതി വ്യവസ്ഥയ്ക്കും കീടമായി മാറിയേക്കാവുന്ന വൈറസിന്റെ അംശം കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് പ്രധാനം.

Comments are closed.