പെട്രോള്‍ വില ഏറ്റവും താഴ്ന്ന നിലയില്‍ 71.94 രൂപയിലെത്തി
ന്യൂഡല്‍ഹി : പെട്രോള്‍ വില അഞ്ചു മാസത്തെയും ഡീസല്‍ വില ഏഴു മാസത്തെയും ഏറ്റവും താഴ്ന്ന നിലയില്‍ 71.94 രൂപയിലും ഡീസല്‍ വില 64.87 രൂപയിലുമായി. ബാരലിന് 54 ഡോളര്‍ നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് വില.
കൊറോണ വൈറസ് ഭീതിയും ചൈനയില്‍ ആവശ്യകത കുറഞ്ഞതും ജനുവരിയിലെ കൂടിയ വിലയില്‍ നിന്നും അസംസ്കൃത എണ്ണവില 25 ശതമാനം കുറയുന്നതിനു കാരണമായി. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം സ്ഥിരത ആര്‍ജ്ജിച്ചതുമാണ് വില കുറയാന്‍ കാരണം. കൊച്ചി-73.76, 68.36, കോഴിക്കോട്- 74.06, 68.67, തിരുവനന്തപുരം-75.34,69.85.
Comments are closed.