കന്യാസ്ത്രീ ബലാത്സംഗ കേസ് : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലുള്ള പ്രാഥമിക വാദം ഈ മാസം 22 ന് തുടങ്ങും

കൊച്ചി : കുറവിലങ്ങാട് മഠത്തില്‍ വച്ച് കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലുള്ള പ്രാഥമിക വാദം ഈ മാസം 22 ന് തുടങ്ങുകയാണ്. എന്നാല്‍ വിചാരണ കൂടാതെ തന്നെ കേസില്‍ നിന്നും ഒഴിവാക്കമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിക്കുകയും ഇതിനെതിരെ പ്രോസിക്യൂഷന്‍ കഴിഞ്ഞ ആഴ്ച തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. നാലു തവണ കോടതി കേസ് പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല.

വിടുതല്‍ ഹര്‍ജി തള്ളിയാല്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ അഭിഭാഷകരുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കുറവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലത്ത് തന്നെ ബിഷപ്പ് ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട് കന്യാസ്ത്രീ രംഗത്തെത്തിയത്. കുറ്റപത്രത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, അന്യായമായി തടവില്‍വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പെടെ ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Comments are closed.