എറണാകുളം പിണര്‍മുണ്ടയില്‍ റബ്ബര്‍ ഫാക്ടറിയില്‍ തീ പിടുത്തം

കൊച്ചി: എറണാകുളം പിണര്‍മുണ്ടയില്‍ റബ്ബര്‍ ഫാക്ടറിയില്‍ തീ പിടുത്തം. ചെരിപ്പ് നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന റബ്ബറിന്റെ ബാക്കി ഭാഗം പൊടിച്ചു ഷീറ്റുകളാക്കുന്ന ഫാക്ടറിയായിരുന്നു ഇത്. റബ്ബര്‍ മാലിന്യം കത്തിച്ചു കളയാന്‍ തീയിട്ടതില്‍ നിന്നാണ് തീ പടര്‍ന്നതെന്നും സ്ഥാപനത്തിനു പഞ്ചായത്ത് ലൈസന്‍സ് ഉണ്ടെങ്കിലും അഗ്‌നി ശമന മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍. രാവിലെ പതിനൊന്നേമുക്കാലോടെയാണ് തീ പിടുത്തം ഉണ്ടായത്.

തീ പിടുത്തത്തില്‍ ഫാക്ടറി പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. തുടര്‍ന്ന് തൃക്കാക്കര, കാക്കനാട്, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്നും ആറു യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയം ആക്കിയത്. കൂടാതെ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ നിന്നും ഫോം സ്‌പ്രേ ചെയ്യാന്‍ കഴിയുന്ന ഫയര്‍ എഞ്ചിന്‍ കൂടെ എത്തിയതോടെയാണ് തീ നിയന്ത്രിക്കാന്‍ പറ്റിയത്.

Comments are closed.