ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഉജ്വല വിജയം ; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഉജ്വല വിജയം. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തുടര്‍ന്ന് ഡല്‍ഹി ജനത്ക്കും ഹനുമാന്‍ സ്വാമിയോടും നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കുടുംബത്തോടൊപ്പം എഎപി വേദിയില്‍ എത്തിയ മുഖ്യമന്ത്രി എന്നെ മകനായി കണ്ട ഓരോ കുടുംബത്തിന്റെയും വിജയമാണിത്.

ഡല്‍ഹിയും ഭാരത് മാതാവുമാണ് വിജയിച്ചത്. ഭരണനേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണിത് എന്ന് എല്ലാവര്‍ക്കും നന്ദി പറയുകയായിരുന്നു. കൂടാതെ ഡല്‍ഹി പുതിയ രാഷ്ട്രീയത്തിന് ഇന്ന് തുടക്കമിട്ടിരിക്കുന്നു. വികസനത്തിന്റെ രാഷ്ട്രീയമാണിതെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം ‘ഭാരത് മാതാ കീ, ഇങ്ക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യം വിളികളോടെയാണ് വേദിയില്‍ എത്തിയത്.

Comments are closed.