ബിജെപി എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡനപരാതിയുമായി യുവതി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ ബിജെപി എംഎല്‍എ രവീന്ദ്രനാഥ് ത്രിപതിക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ ലൈംഗിക പീഡനപരാതിയുമായി യുവതി. 2007ല്‍ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചിരുന്നു.

തുടര്‍ന്ന് 2014 ല്‍ ത്രിപതിയുടെ ബന്ധുവിനെ ഇവര്‍ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ഇയാള്‍ തന്നെ ശാരീരികമായി ചൂഷണം ചെയ്തുവെന്നും കൂടാതെ എംഎല്‍എയുടെ ബന്ധു ഒരു മാസത്തോളം ഭദോഹിയിലെ ഒരു ഹോട്ടലില്‍ പൂട്ടിയിട്ടു.

2017 ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് കാലഘട്ടത്തിലായിരുന്നു ഇത്. അവിടെ വച്ച് തന്നെ എംഎല്‍എ ത്രിപതിയും ബന്ധുക്കളും പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയതായി പൊലീസ് ഓഫീസര്‍ റാം ബാദന്‍ സിംഗ് വ്യക്തമാക്കി.

Comments are closed.