തമിഴകത്തെ താരരാജാക്കന്‍മാര്‍ ഒന്നിക്കുന്നുവെന്ന് സൂചന

തമിഴകത്തെ താരരാജാക്കന്‍മാരായ രജനികാന്തും കമല്‍ഹാസനും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ വീണ്ടും വരുമെന്നാണ് സൂചന. ലോകേഷ് കനകരാജ് ആയിരിക്കും ചിത്രത്തിന്റെ സംവിധാനം. ഇരുവരുടെയും കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായും അത് മാറും.

പ്രമേയം എന്തെന്ന് വ്യക്തമായ സൂചനകള്‍ വന്നിട്ടില്ല. രജനികാന്തും കമല്‍ഹാസനും ഒന്നിച്ചഭിനയിക്കുമ്പോള്‍ അത് സൂപ്പര്‍ഹിറ്റ് ആകുമെന്നു തന്നെയാണ് കരുതുന്നത്. അതേസമയം 2020ല്‍ തന്നെ സജീവരാഷ്ട്രീയത്തിലേക്ക് രജനികാന്ത് എത്തുമെന്ന് വാര്‍ത്ത വന്നിരുന്നതിനാല്‍ സിനിമ നിര്‍ത്തുകയാണ് എന്നാണ് വിവരം.

Comments are closed.