അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുവെന്ന് ഡേവിഡ് വാര്‍ണര്‍

മെല്‍ബണ്‍: കരിയറിന്റെ ദൈര്‍ഘ്യം കൂട്ടാനായി അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതായി ഓസ്ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.

‘അന്താരാഷ്ട്ര ടി20 മത്സരങ്ങളുടെ ഷെഡ്യൂള്‍ നോക്കിയാല്‍ തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ വരുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ വിടപറയേണ്ട ഒരു ഫോര്‍മാറ്റിയിരിക്കാം അത്. തിരക്കിട്ട ഷെഡ്യൂളില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുക പ്രയാസകരമാണ്. തുടര്‍ന്നും ടി20 കളിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു’- വാര്‍ണര്‍ പറഞ്ഞു.

‘തുടര്‍ച്ചയായ യാത്രകള്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഒരു ഫോര്‍മാറ്റിനോട് വിടപറയാനുന്ന കാര്യം ചിന്തിക്കുന്നത്. അന്താരാഷ്ട്ര ടി20യില്‍ നിന്ന് മാത്രമായിരിക്കാം വിരമിക്കല്‍. ഇപ്പോള്‍ ബിഗ്ബാഷില്‍ കളിക്കുന്നില്ല. ശരീരത്തിനും മനസിനും വിശ്രമം അനിവാര്യമായതുകൊണ്ടാണ് ഇടവേളയെടുത്തത്. അടുത്ത പരമ്പരയ്ക്കായി തയ്യാറെടുക്കാനാണ് ഇതെന്നും വാര്‍ണര്‍ വ്യക്തമാക്കി.

Comments are closed.