ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ 0-3ന്റെ തോല്‍വി വഴങ്ങി ഇന്ത്യ

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ 0-3ന്റെ തോല്‍വി വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. 1989ല്‍ വെസ്റ്റ് ഇന്‍ഡീസിനോടായിരുന്നു ഇന്ത്യ ഇതിനുമുന്‍പ് വൈറ്റ്വാഷ് ചെയ്യപ്പെട്ടത്. അന്ന് 0-5നായിരുന്നു ഇന്ത്യയുടെ തോല്‍വി. അതിന് മുന്‍പ് 1984ലും വിന്‍ഡീസിനോട് 0-5ന് തോറ്റിരുന്നു. ബേ ഓവലില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഇന്ത്യയുടെ 296 റണ്‍സ് 17 പന്ത് ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് മറികടന്നു.

ഓപ്പണര്‍മാരായ ഹെന്റി നിക്കോള്‍സിന്റെ 80 ഉം മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ 66 ഉം കിവീസിന് നേട്ടമായിരുന്നു. 32 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ടോം ലാഥമിനെ കൂട്ടുപിടിച്ച് കോളിന്‍ ഗ്രാന്‍ഹോം(28 പന്തില്‍ 58) തിളങ്ങിയിരുന്നു. അതേസമയം കെ എല്‍ രാഹുലിന്റെ സെഞ്ചുറിയുടെയും(112) ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയുടെയും(62) കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. എന്നാല്‍ ന്യൂസിലന്‍ഡിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി.

സ്‌കോര്‍: ഇന്ത്യ-296/7 (50.0), ന്യൂസിലന്‍ഡ്- 300/5 (47.1).

Comments are closed.