ഡല്‍ഹി തിരഞ്ഞെടുപ്പിലെ വിജയത്തിനിടെ ആംആദ്മി എം.എല്‍.എക്ക് നേരെ വധശ്രമം

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പിലെ വിജയത്തിനിടെ ആംആദ്മി എം.എല്‍.എക്ക് നേരെ വധശ്രമം. ക്ഷേത്ത്രതില്‍ നിന്നും മടങ്ങവെ ആംആദ്മി എം.എല്‍.എ നരേഷ് യാദവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ഒരാള്‍ വെടിയേറ്റ് മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഡല്‍ഹി മെഹറൂളിയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എയാണ് നരേഷ് യാദവ്. സംഘത്തിലുണ്ടായിരന്ന അശോക് മന്‍ എന്നയാള്‍ക്കാണ് വെടിയേറ്റതെന്ന് എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിങ് വ്യക്തമാക്കി. അതേസമയം ആക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Comments are closed.