ദക്ഷിണ റെയില്‍വേ വികസന പദ്ധതികള്‍ക്ക് തമിഴ്‌നാടിന് 8500.8 കോടി കിട്ടിയപ്പോള്‍ കേരളത്തിന് 106.95 കോടി മാത്രം

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേ വികസന പദ്ധതികള്‍ക്ക് തമിഴ്‌നാടിന്് 8500.8 കോടി കിട്ടിയപ്പോള്‍ കേരളത്തിന് 106.95 കോടി മാത്രമാണ്. കേന്ദ്ര ബഡ്ജറ്റില്‍ അനുവദിച്ച തുകയില്‍ ഏതാണ്ട് മുഴുവനും തമിഴ്‌നാടിനായിരുന്നു.

ബഡ്ജറ്റില്‍ റെയില്‍വേയ്ക്ക് അനുവദിക്കുന്ന തുകയില്‍ പദ്ധതിയനുസരിച്ച് വിവിധ മേഖലകള്‍ക്കായി (സോണ്‍)വിഭജിച്ചു നല്‍കും. ആകെ 17 മേഖലകളില്‍ ദക്ഷിണ റെയില്‍വേയുടെ കീഴിലാണ് തമിഴ്‌നാടും കേരളവും.

ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയില്‍വേയില്‍ തമിഴ്‌നാട് സര്‍ക്കാരും അവിടത്തെ എം.പിമാരും സ്വാധീനം ചെലുത്തിയാണ് പദ്ധതികളും പണവും അനുവദിപ്പിക്കുന്നത്. കേരളത്തിന്റെ സ്വാധീനം ചെലുത്തല്‍ ഏതാനും കത്തെഴുത്തില്‍ അവസാനിക്കുകയും ചെയ്യും.

ഷൊര്‍ണൂര്‍- തിരുവനന്തപുരം പാതയിരിട്ടിപ്പിക്കലിന് കോട്ടയം ജില്ലയിലെ സ്ഥലമേറ്റെടുപ്പ് അടുത്ത കാലത്താണ് പൂര്‍ത്തിയായത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത ശേഷം പണം അനുവദിച്ചാല്‍ മതിയെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനെത്തുടര്‍ന്നാണ് കേരളത്തിന് കിട്ടേണ്ട തുകയും തമിഴ്‌നാടിന് ലഭിച്ചത്.

Comments are closed.