കൊറോണ വൈറസ് : ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,112 ആയി ; ഇന്നലെ മാത്രം 99 പേര്‍

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസിനെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,112 ആയി. ഇന്നലെ മാത്രം 99 പേരാണ് മരിച്ചത്. അതേസമയം ഹോങ്കോങ്ങില്‍ ഇന്നലെ 50 പേരില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് കൊറോണ വൈറസ് കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ‘കൊവിഡ് 19’ (ഇീ്ശറ19) എന്ന് പേര് നല്‍കുകയായിരുന്നു. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് ‘കൊവിഡ് 19’.

പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്‌സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം വ്യക്തമാക്കി. എന്നാല്‍ കേരളത്തില്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ 3447 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് കെ കെ ശൈലജ അറിയിച്ചു.

Comments are closed.