ഡല്‍ഹി തെരെഞ്ഞെടുപ്പില്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു

ദില്ലി: ഡല്‍ഹി തെരെഞ്ഞെടുപ്പില്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. അതിനായി ഇന്ന് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ നേതാക്കള്‍ യോഗം ചേരും. തുടര്‍ന്ന് കെജ്‌രിവാളിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തേക്കും.

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് വൈകാതെ അവകാശ വാദവും ഉന്നയിക്കുന്നതാണ്. അതിഷി മര്‍ലേന, രാഘവ് ചന്ദ ഉള്‍പ്പടെ ആംആദ്മി പാര്‍ട്ടിയുടെ രണ്ടാം വിജയത്തില്‍ കൂടുതല്‍ യുവമുഖങ്ങള്‍ ദില്ലി നിയമസഭയിലേക്കെത്തുകയാണ്. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ ലഭിക്കും. സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ നടത്താനാണ് ആം ആദ്മി ശ്രമിക്കുന്നത്.

Comments are closed.