പാചകവാതകത്തിന് 146 രൂപ 50 പൈസ കൂട്ടി 850 രൂപ 50 പൈസയാണ് പുതിയ വില

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയതിനു പിന്നാലെ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഒറ്റയടിക്ക് 146 രൂപ 50 പൈസ കൂട്ടി. തുടര്‍ന്ന് 850രൂപ 50 പൈസയാണ് പുതിയ വില.

എല്ലാ മാസവും ഒന്നാം തീയതി പാചകവാതക വില എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതേസമയം ഈ മാസം വില കൂട്ടിയിരുന്നില്ല. എന്നാല്‍ സബ്‌സീഡിയുള്ളവര്‍ക്ക് കൂട്ടിയ വില ബാങ്കുകളില്‍ എത്തുമെന്നും എണ്ണക്കമ്പനികള്‍ അറിയിച്ചു.

Comments are closed.