തനിക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളാണെന്ന് സംശയിച്ച് 54 കാരന്‍ ജീവനൊടുക്കി

ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ കൊറോണ ബാധിതനാണെന്ന സംശയത്തെ തുടര്‍ന്ന് 54 കാരന്‍ ജീവനൊടുക്കി. രോഗലക്ഷണങ്ങള്‍ പ്രകടമായ ഉടന്‍ തന്നെ ഇയാള്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയിരുന്നു. എന്നാല്‍ തനിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളാണെന്ന നിഗമനത്തില്‍ ഗ്രാമത്തിലെ മറ്റാരിലേയ്ക്കും രോഗം പടരാതിരിക്കാനായാണ് ഇയാള്‍ ജീവനൊടുക്കിയത്.

അതേസമയം പരിശോധനകള്‍ക്കൊടുവില്‍ ഇയാള്‍ കൊറോണ ബാധിതനല്ലെന്ന് തെളിയുകയായിരുന്നു. താന്‍ കൊറോണ ബാധിതനാണെന്ന് സ്വയം വിശ്വസിച്ചിരുന്ന ഇയാള്‍ മാനസികമായി ഏറെ അസ്വസ്ഥത കാണിക്കുകയും ഡോക്ടര്‍മാരുടെ വാക്കുകള്‍ കണക്കിലെടുക്കാതെ ആരും തന്റെ അടുത്തേയ്ക്ക് വരരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Comments are closed.