അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ മകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി : അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ മകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുന്‍ മുഖ്യമന്ത്രി കലിഖോ പുലിന്റെ മകന്‍ ഷുബന്‍സോ പുല്‍ ഷുബാന്‍സോലെ ബ്രിങ്ടണിലെ അപാര്‍ട്ടുമെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യു.കെയില്‍ പഠിക്കുകയായിരുന്നു.

അതേസമയം വിമത നീക്കത്തിനൊടുവില്‍ അധികാരത്തിലെത്തിയ കലിഖോ സര്‍ക്കാരിനെ പിന്നീട് സുപ്രീംകോടതി പിരിച്ചുവിട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രി വസതി വിടാന്‍ വിസമ്മതിച്ച കലിഖോ സുപ്രീംകോടതി ജഡ്ജിമാരും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണള്‍ ഉന്നയിച്ച് 60 പേജുള്ള ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം ഓഫീസില്‍ തൂങ്ങി മരിക്കുകയുമായിരുന്നു.

Comments are closed.