ആംആദ്മിപാര്‍ട്ടി സര്‍ക്കാര്‍ ഫെബ്രുവരി 16 ന് സത്യപ്രതിജ്ഞ നടത്തി അധികാരത്തിലെത്തും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 62 സീറ്റുകള്‍ നേടി വന്‍ വിജയം നേടിയ ആംആദ്മിപാര്‍ട്ടി സര്‍ക്കാര്‍ ഫെബ്രുവരി 16 ന് സത്യപ്രതിജ്ഞ നടത്തി അധികാരത്തിലെത്തും. രാംലീലാ മൈതാനിയിലായിരിക്കും ചടങ്ങുകളെന്നാണ് സൂചന. മന്ത്രിസഭയില്‍ എംഎല്‍എ മാരിലെ ഏറ്റവും പ്രായം കുറഞ്ഞയാളും 31 കാരന് രാഘവ് ഛദ്ദയും ആദിഷിയും ഉള്‍പ്പെടെയുള്ളവര്‍ എത്തുമെന്നുമാണ് കരുതുന്നത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആംആദ്മിപാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടുകയും ബിജെപിയ്ക്ക് എട്ട് സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എഎപി മന്ത്രിസഭാ രൂപീകരണ ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. എഎപി എംഎല്‍എ മാരുടെ യോഗവും വിളിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ നടക്കുന്ന ഈ യോഗത്തില്‍ അരവിന്ദ് കെജ്രിവാളിലെ നേതാവായി തെരഞ്ഞെടുക്കേണ്ടതുണ്ട്.
ഈ നടപടികൂടി കഴിഞ്ഞാല്‍ കെജ്രിവാള് ഗവര്‍ണറെ കാണുന്നതാണ്. രജീന്ദര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു കയറിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രാഘവ് ഛദ്ദയോട് ധനകാര്യ മന്ത്രിസ്ഥാനം ഏറ്റെടുക്കാമോ എന്ന് കെജ്രിവാള് ചോദിച്ചതായി വിവരമുണ്ട്. പാര്‍ട്ടിയുടെ നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതും ഈ യുവാവാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു എങ്കിലും പാര്‍ട്ടിയുടെ ഉപദേശകരായി ഛന്നയെയും ആദിഷിനെയും ആപ്പ് ഉപയോഗിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇരുവരെയും മാറ്റി. സെന്റ് സ്റ്റീഫന്‍സ് കോളേജിലും ഓക്സ്ഫോര്ഡിലുമായി വിദ്യാഭ്യാസം ചെയ്തിട്ടുള്ള ആദിഷി മെര്ലീനെ വിദ്യാഭ്യാസം പോലെയുള്ള ഗൗരവമായ വകുപ്പുകള്‍ നല്‍കുമെന്നുമ കരുതുന്നു.
Comments are closed.