ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ അക്രമികള്‍ വെടിവെച്ചു കൊന്നു

ലഖ്നൗ: ആഗ്ര പോലീസിന്റെ പരിധിയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ അക്രമികള്‍ വെടിവെച്ചു കൊന്നു. തുടര്‍ന്ന് മൂന്നു പോലീസുകാര്‍ സസ്പെന്‍ഷനിലായി. പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തുവെങ്കിലും പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി ആറുമാസം കഴിഞ്ഞിട്ടും പ്രതി അജ്മാന്‍ ഉപാധ്യായയെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല.

തുടര്‍ന്ന് ഫെബ്രുവരി 10 വരെ സമയം തരും. അതിനുള്ളില്‍ പരാതി പിന്‍വലിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ പിതാവിനെ വധിക്കുമെന്ന് പ്രതിയുടെ ഭാഗത്തു നിന്നും പെണ്‍കുട്ടിയുടെ മേല്‍ ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം വീട്ടുകാര്‍ പോലീസിനെ അറിയിച്ചതായിരുന്നു.

Comments are closed.