വാഴക്കുലയുടെ വില ഈ ആഴ്ച കിലോയ്ക്ക് 8 രൂപവരെ ഇടിഞ്ഞു

തിരുവനന്തപുരം: വാഴക്കുലയുടെ വില ഈ ആഴ്ച കിലോയ്ക്ക് 8 രൂപവരെ ഇടിഞ്ഞു. എന്നാല്‍ പഴുത്ത നേന്ത്രപഴത്തിനോ നേന്ത്രക്കായകൊണ്ടുണ്ടാകുന്ന മറ്റ് ഉല്‍പന്നങ്ങള്‍ക്കോ വിപണിയില്‍ വില കുറവുണ്ടായില്ല. കഴിഞ്ഞയാഴ്ച കിലോയ്ക്ക് വില 12 രൂപവരെയെത്തി.

ഈ ആഴ്ച അതിലും താഴ്ന്ന് 8 രൂപയ്ക്കുവരെ കുലവെട്ടിവില്‍ക്കേണ്ടിവന്നുവെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് കര്‍ഷകരില്‍നിന്നും കിലോയ്ക്ക് 25 രൂപയ്ക്ക് വാഴകുല സംഭരിക്കുന്നുണ്ടെങ്കിലും ആഴ്ചയില്‍ 50 കുലയേ ഒരു കര്‍ഷകനില്‍നിന്നും സംഭരിക്കുകയുള്ളൂ. ഇതൊന്നും വിലതകര്‍ച്ചയ്ക്ക് പരിഹാരമാകില്ലെന്നും അതിനാല്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യപ്പെടുന്നത്.

Comments are closed.