ബംഗാളി യുവനടി സുബര്‍ണ ജഷിനെ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: ബംഗാളി യുവനടി 23 വയസുകാരിയായ സുബര്‍ണ ജഷിനെ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ബര്‍ദ്വാനിലെ വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തിങ്കളാഴ്ച തന്നെ നടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കിലും സംശയകരമായ ഒന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ വിഷാദരോഗിയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

അതേസമയം ആത്മഹത്യയിലേക്ക് നടിയെ നയിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബര്‍ദ്വാന്‍ സ്വദേശിയായ സുബര്‍ണ കൊല്‍ക്കത്തയില്‍ പഠനത്തിനായി പോയിരുന്നു. ഇക്കാലത്താണ് അഭിനയ രംഗത്തെക്കും ചുവടുറപ്പിച്ചത്. നടിയാകണമെന്ന് ആഗ്രഹിച്ചിരുന്ന സുബര്‍ണ പഠനത്തിനിടയിലും അനേകം ഓഡിഷനുകളില്‍ പങ്കെടുക്കുമായിരുന്നു.

Comments are closed.