ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താന്‍ കഴിയാതെ രണ്ടാം സ്ഥാനത്തേക്കെത്തി ബുമ്ര

ദുബായ്: ഐസിസിയില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താന്‍ കഴിയാതെ രണ്ടാം സ്ഥാനത്തേക്കെത്തി. തുടര്‍ന്ന് ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്തെത്തിയത്.  ബോള്‍ട്ടിന് 727 റേറ്റിംഗ് പോയന്റുള്ളപ്പോള്‍ ബുമ്രക്ക് 719 റേറ്റിംഗ് പോയന്റാണുള്ളത്. അതേസമയം ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.  869 റേറ്റിംഗ് പോയന്റുമായി കോലി ഒന്നാമതും 855 റേറ്റിംഗ് പോയന്റുമായി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാമതുമാണ്.

പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് മുന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത റോസ് ടെയ്ലര്‍ നാലാം സ്ഥാനത്തുണ്ട്. ശിഖര്‍ ധവാന്‍ പത്തൊമ്പതാം സ്ഥാനത്താണ്. ഓള്‍ റൗണ്ടര്‍മാരില്‍ മുഹമ്മദ് നബി ഒന്നാമതും ബെന്‍ സ്റ്റോക്‌സ് രണ്ടാം സ്ഥാനത്തും തുടരുമ്പോള്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഏഴാ സ്ഥാനത്തേക്ക് ഉയര്‍ന്നു. ടീം റാങ്കിംഗില്‍ ഇംഗ്ലണ്ട് തന്നെയാണ് ഒന്നാമത്. ഇന്ത്യ രണ്ടാമതും ന്യൂസിലന്‍ഡ് മൂന്നാമതുമാണ് എത്തിയിരിക്കുന്നത്.

 

Comments are closed.