ഇന്ത്യ-പാകിസ്ഥാന് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് യുവരാജ് സിംഗും ഷാഹിദ് അഫ്രീദിയും
മുംബൈ: ഇന്ത്യ-പാകിസ്ഥാന് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് പറഞ്ഞ് മുന്‍താരങ്ങളായ യുവരാജ് സിംഗും ഷാഹിദ് അഫ്രീദിയും രംഗത്തെത്തി. ഇന്ത്യ-പാക് പരമ്പര വീണ്ടും തുടങ്ങുന്നത് ആയിരിക്കും ക്രിക്കറ്റില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം. ഇതിന്റെ ആവേശം നല്കാന് മറ്റൊരു പരമ്പരയ്ക്കും കഴിയില്ലെന്ന് യുവരാജും എന്നാല്‍ ഇന്ത്യ-പാക് പരമ്പര ആഷസിനെക്കാള്‍ ആവേശം നിറഞ്ഞതാണെന്ന് അഫ്രീദിയും പറഞ്ഞിരുന്നു.
എന്നാല്‍ ക്രിക്കറ്റിനോടുള്ള സ്നേഹം കൊണ്ട് കളിക്കാനിറങ്ങുക എന്നല്ലാത്തെ ഏത് രാജ്യത്തിനെതിരെ കളിക്കണമെന്ന് തെരഞ്ഞെടുക്കാന്‍ കളിക്കാര്‍ക്ക് ആവില്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യ-പാക് പരമ്പര പുനരാരംഭിക്കുക എന്നത് തങ്ങളുടെ കൈയിലുള്ള കാര്യമല്ലെന്നും യുവരാജ് പറയുന്നു.
അതേസമയം കുറച്ചുകാര്യങ്ങളൊക്കെ ഞങ്ങളും മറക്കണം, നിങ്ങളും മറക്കണം, എന്നിട്ട് ഒറു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണം. രാഷ്ട്രീയത്തെ ഇതിലേക്ക് വലിച്ചിഴക്കരുതെന്ന് അഫ്രീദി വ്യക്തമാക്കി. തുടര്‍ന്ന് ഇരുരാജ്യത്തെയും ക്രിക്കറ്റ് ഭരണാധികാരികള്‍ ഒരുമിച്ചിരുന്ന് പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
Comments are closed.