ഹോണ്ട തങ്ങളുടെ അടുത്ത തലമുറ സിറ്റി സെഡാനെ ഉടന്‍ വിപണിയില്‍ എത്തിക്കുന്നു

ഹോണ്ട തങ്ങളുടെ ജനപ്രിയ കാറായ അടുത്ത തലമുറ സിറ്റി സെഡാനെ ഉടൻ വിപണിയിൽ എത്തിക്കും. അതിന്റെ ഭാഗമായി വാഹനത്തന്റെ പുതിയ ടീസർ ചിത്രം കമ്പനി പുറത്തുവിട്ടു.

പുതിയ ഹോണ്ട സിറ്റിയുടെ മുൻവശത്തിന്റെ ഒരു ഭാഗമാണ് ടീസർ ചിത്രത്തിലൂടെ വെളിപ്പെടുന്നത്. വാഹനത്തിന് എൽഇഡി ഹെഡ്‌ലൈറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് തായ്‌ലൻഡ് മോഡലിന് സമാനമാണെന്ന സൂചന നൽകുന്നു. അതോടൊപ്പം ലോവർ ബമ്പറും അതേപടി നിലനിർത്തായാണ് ആഭ്യന്തര വിപണിയിലേക്ക് എത്തിക്കുന്നത്.

നിലവിലെ ബിഎസ്-IV മോഡലിനെ അപേക്ഷിച്ച് പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ റേഡിയേറ്റർ ഗ്രിൽ, എക്‌സ്ട്രാ സ്‌കിൽപ്ഡ് ബമ്പറുകൾ എന്നിവ 2020 സിറ്റിക്ക് ലഭിക്കുന്നു. റൂഫ് വളരെ പരന്നതാണ്. ഇത് കാറിനുള്ളിൽ വിശാലമായ ഇടം നൽകുമെന്ന അർത്ഥത്തിലേക്ക് വിവർത്തനം ചെയ്യുന്നു.

തായ്‌ലൻഡ് പതിപ്പ് ഹോണ്ട സിറ്റി 15 ഇഞ്ച് വീലുകളുമായാണ് എത്തുന്നത്. എന്നാൽ ഇന്ത്യൻ മോഡൽ ഹോണ്ട സിറ്റിയിൽ 16 ഇഞ്ച് വീലുകളാകും ഉപയോഗിക്കുന്നത്. സമീപകാലത്ത് നടത്തിയ പരീക്ഷണയോട്ട ചിത്രങ്ങളും ഇതിന് അടിവരയിടുന്നു.

ഇന്റീരിയറുകളും വിപുലമായ നവീകരണത്തിന് വിധേയമായിട്ടുണ്ട്. ആപ്പിൾ കാർ‌പ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്‌ക്കുന്ന വലിപ്പത്തിലുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉള്ളിലെ സവിശേഷതകളുടെ ഒരു നീണ്ട പട്ടികയുടെ ആരംഭം മാത്രമാണ്. ഇന്ത്യൻ സി-സെഗ്മെന്റ് സെഡാൻ വിപണിയിൽ മികച്ച എതിരാളികൾ അണിനിരക്കുന്നതിനാൽ 2020 ഹോണ്ട സിറ്റി നിരവിധി ഫീച്ചറുകളാകും പുത്തൻ പതിപ്പിൽ അവതരിപ്പിക്കുക.

പുതിയ 2020 ഹോണ്ട സിറ്റി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത് പരിചിതമായതും ബിഎസ്-VI ന് അനുസൃതമായ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ചോയിസുകളുമായാകും.

നിലവിലെ ബിഎസ്-IV അവസ്ഥയിൽ പെട്രോൾ എഞ്ചിൻ 117 bhp കരുത്തും 145 Nm torque ഉം ആണ് നിർമിക്കുന്നത്. ഡീസൽ യൂണിറ്റ് 99 bhp , 200 Nm torque എന്നിങ്ങനെ ഉത്പാദിപ്പിക്കുന്നു.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കും. കൂടാതെ 7-ഘട്ട സിവിടി ഉപയോഗിച്ചും പെട്രോൾ യൂണിറ്റ് തെരഞ്ഞെടുക്കാനാകും.

2020 ഹോണ്ട സിറ്റിക്ക് 10 ലക്ഷം രൂപ മുതലാകും എക്‌സ്‌ഷോറൂം വില ആരംഭിക്കുക. ഒരു ഇലക്ട്രിക് വകഭേദത്തെയും കമ്പനി പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. ചിലപ്പോൾ അത് ഒരു മൈൽഡ് ഹൈബ്രിഡ് ആകാനും സാധ്യതയുണ്ട്. എന്നാൽ അടുത്ത വർഷം മാത്രമേ ഈ മോഡൽ അവതരിപ്പിക്കുകയുള്ളൂ.

Comments are closed.