തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ല ; പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്‌ക്കെതിരെ സി. എ. ജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും വ്യാജവെടിയുണ്ടകള്‍ തിരികെ വച്ചെന്നും പര്‍ച്ചേസില്‍ ഉള്‍പ്പെടെ ഭീമമായ ക്രമക്കേടുകള്‍ നടന്നെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്‌ക്കെതിരെ സി. എ. ജി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്നാണ് മാരക പ്രഹര ശേഷിയുള്ള 25 ഇന്‍സാസ് റൈഫിളുകളും 12,061തിരകളും എ.കെ – 47 തോക്കിന്റെ തിരകളും കാണാതായത്.

വെടിയുണ്ടകള്‍ കടത്തിയവര്‍ വ്യാജ വെടിയുണ്ടകള്‍ തിരികെ വയ്ക്കുകയും പര്‍ച്ചേസില്‍ ചട്ടങ്ങള്‍ പാലിക്കാത്തതും ടെന്‍ഡര്‍ വിളിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതും ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കാന്‍ കേന്ദ്രം നല്‍കിയ 4.35കോടി വകമാറ്റി പൊലീസ് മേധാവിക്ക് ഒരു വില്ലയും ക്യാമ്പ് ഹൗസും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി നാല് വില്ലകളും നിര്‍മ്മിച്ചിരുന്നു.

Comments are closed.