കുപ്പിവെള്ളത്തിനെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വില ലിറ്ററിന് 13 രൂപയാക്കി തിരുവനന്തപുരം: കുപ്പിവെള്ളത്തിനെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വില ലിറ്ററിന് 13 രൂപയാക്കി നിശ്ചയിച്ചുകൊണ്ടുള്ള ഭക്ഷ്യവകുപ്പിന്റെ ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പിട്ടു. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലക്കുറവ് നിലവില്‍ വരും. ഇപ്പോള്‍ 20 രൂപയാണ് ഈടാക്കുന്നത്.കുപ്പിവെള്ളത്തിന് വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ ദീര്‍ഘനാളായി കുടിവെള്ള ലോബി അട്ടിമറിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കേരളകൗമുദി തുടര്‍ച്ചയായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2018 ഏപ്രിലിലാണ് വില കുറയ്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനമെടുത്തത്. ആ വര്‍ഷം ജനുവരിയില്‍ ലിറ്റരിന് 10 രൂപയ്ക്കു വില്ക്കാന് കുപ്പിവെള്ള നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ബോട്ടില്‍വാട്ടര്‍ മാനുഫാച്ചേഴ്സ് അസോസിയേഷന് തീരുമാനമെടുത്തു. മാര്‍ച്ച് രണ്ട് മുതല്‍ 12 രൂപയ്ക്ക് വില്‍ക്കുമെന്ന് പ്രഖ്യാപനവും ഉണ്ടായി. ചില വന്‍കിട നിര്‍മ്മാതാക്കളും വ്യാപാരികളും എതിര്‍ത്തതോടെ അത് ജലരേഖയായി. തുടര്‍ന്നാണ് ഓര്‍ഡിനന്‍സിലൂടെ കുപ്പിവെള്ള വില 12 രൂപയാക്കാന്‍ ഏപ്രിലില്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. ഇക്കാര്യവും, സര്‍ക്കാര്‍ തീരുമാനത്തെ കുടിവെള്ള ലോബി അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളും ‘കേരളകൗമുദി’ പുറത്തുകൊണ്ടുവന്നു. തുടര്‍ന്ന് പിഴവില്ലാത്ത രീതിയില്‍ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷ്യ മന്ത്രി പി. തിലോമത്തമന് നിര്‍ദ്ദേശം നല്‍കിയെങ്കിലും മുഖ്യമന്ത്രിക്കു മുന്നില്‍ ഫയലെത്താന്‍ രണ്ടു വര്‍ഷത്തോളമെടുത്തു.
തിരുവനന്തപുരം: കുപ്പിവെള്ളത്തിനെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വില ലിറ്ററിന് ഇപ്പോള്‍ 20 രൂപയായി ഈടാക്കുന്നത് 13 രൂപയാക്കി നിശ്ചയിച്ചുകൊണ്ടുള്ള ഭക്ഷ്യവകുപ്പിന്റെ ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പിട്ടു. തുടര്‍ന്ന് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലക്കുറവ് നിലവില്‍ വരുന്നതാണ്. 2018 ഏപ്രിലിലാണ് വില കുറയ്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനമെടുത്തത്.
ആ വര്‍ഷം ജനുവരിയില്‍ ലിറ്റരിന് 10 രൂപയ്ക്കു വില്ക്കാന് കുപ്പിവെള്ള നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ബോട്ടില്‍വാട്ടര്‍ മാനുഫാച്ചേഴ്സ് അസോസിയേഷന് തീരുമാനമെടുത്തിരുന്നു. മാര്‍ച്ച് രണ്ട് മുതല്‍ 12 രൂപയ്ക്ക് വില്‍ക്കുമെന്ന് പ്രഖ്യാപനവും ഉണ്ടായി.
എന്നാല്‍ ചില വന്‍കിട നിര്‍മ്മാതാക്കളും വ്യാപാരികളും എതിര്‍ത്തതോടെ അത് ജലരേഖയായി. തുടര്‍ന്നാണ് ഓര്‍ഡിനന്‍സിലൂടെ കുപ്പിവെള്ള വില 12 രൂപയാക്കാന്‍ ഏപ്രിലില്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. അതേസമയം പിഴവില്ലാത്ത രീതിയില്‍ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷ്യ മന്ത്രി പി. തിലോമത്തമന് നിര്‍ദ്ദേശം നല്‍കിയെങ്കിലും മുഖ്യമന്ത്രിക്കു മുന്നില്‍ ഫയലെത്താന്‍ താമസമെടുത്തിരുന്നു.
Comments are closed.