Ultimate magazine theme for WordPress.

നിര്‍ഭയ കേസ് : പുതിയ മരണ വാറന്റിനെതുടര്‍ന്നുള്ള ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും

ദില്ലി: നിര്‍ഭയ കേസില്‍ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. അതേസമയം പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറിയതിനാല്‍ കേസ് ഇന്നത്തേക്ക് മാറ്റുകയും ദില്ലി നിയമ സഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക കോടതി പവന്‍ ഗുപ്തയുടെ പിതാവിന് നല്‍കിയിട്ടുണ്ട്.

തുടര്‍ന്ന് ഇതില്‍ നിന്നൊരാള്‍ കോടതിയില്‍ ഹാജരാകും. കൂടാതെ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് വിനയ് ശര്‍മ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. എന്നാല്‍ നിര്‍ഭയയോട് കാണിക്കുന്ന വഞ്ചനയാണ് ശിക്ഷാ വിധി നീട്ടിക്കൊണ്ടുപോകലെന്ന് ആരോപിച്ച് കോടതി മുറിക്കുള്ളില്‍ നിര്‍ഭയയുടെ അമ്മ പൊട്ടിക്കരഞ്ഞിരുന്നു.

Comments are closed.