ബീഫ് വ്യവസായം ആഗോള താപനത്തിലേക്ക് നയിക്കുന്ന ഒരു വിപത്താണ് : ജയറാം രമേശ്

കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് ബീഫ് വ്യവസായം ആഗോള താപനത്തിലേക്ക് നയിക്കുന്ന ഒരു വിപത്താണെന്നും ആളുകള്‍ സസ്യാഹാരം ശീലമാക്കുന്നത് വഴി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കാനാകുമെന്നും പറയുകയാണ്. തുടര്‍ന്ന് ബീഫ് കറി കേരളത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

പക്ഷെ മാംസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരങ്ങളില്‍ ഇല്ലെന്നതും വ്യക്തമാണ്. അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാരുടെ മാംസാഹാര രീതി വിഭിന്നമാണെന്നും ഇന്ത്യയിലെ പൂര്‍വ്വികര്‍ മാംസാഹാരികളാണെന്നും സസ്യാഹാരത്തിലേക്കുള്ള ഇന്ത്യക്കാരുടെ ചുവടുമാറ്റം ജൈന, ബുദ്ധ മത സ്വാധീനം കൊണ്ടാകാമെന്നും ജയറാം രമേശ് വ്യക്തമാക്കി.

Comments are closed.