യോകോഹാമയില്‍ പിടിച്ചിട്ടിരിക്കുന്ന ജപ്പാന്‍ ആഡംബര വിനോദക്കപ്പലില്‍ 44 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

ടോക്കിയോ : യോകോഹാമയില്‍ പിടിച്ചിട്ടിരിക്കുന്ന ജപ്പാന്‍ ആഡംബര വിനോദക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ 44 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 3,711 പേരാണ് കപ്പലിലുള്ളത്. വൈറസ് ബാധ സംശയിച്ച് ഇന്നലെ 221 പേരെ പരിശോധിച്ചതില്‍ നിന്നാണ് 44 പേരുടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ചികിത്സാ സഹായത്തിനായി എത്തിയ ഒരു ഉദ്യോഗസ്ഥനും കൊറോണ സ്ഥിരീകരിച്ചിരുന്നു.

അതേസമയം കൊറോണ നെഗറ്റീവായിട്ടുള്ള പ്രായമായവരെ കപ്പലില്‍ നിന്നും മാറ്റുന്നത് പരിഗണിക്കുയാണെന്ന് ജപ്പാല്‍ ആരോഗ്യമന്ത്രി കട്സുനോബു കാറ്റോ വ്യക്തമാക്കി. എന്നാല്‍ കപ്പല്‍ ജീവനക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. ഫെബ്രുവരി നാലാം തീയതിയാണ് കപ്പലിലെ യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കപ്പല്‍ തീരത്തേയ്ക്ക് അടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.

Comments are closed.