നടിയെ ആക്രമിച്ച കേസ് : ഫോറന്‍സിക് റിപ്പോര്‍ട്ട് തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച് നടന്‍ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണദൃശ്യങ്ങള്‍ പരിശോധിച്ചശേഷം തനിക്കുവേണ്ടി വിദഗ്ധര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു റിപ്പോര്‍ട്ടില്‍ കൃത്യമായ മറുപടിയില്ലെന്നും തന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ലഭിക്കണമെന്നും അതിനാല്‍ ഫോറന്‍സിക് സയന്‍സ് ലാബിന്റെ റിപ്പോര്‍ട്ട് തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് എട്ടാം പ്രതി നടന്‍ ദിലീപ് ഹര്‍ജി നല്‍കി.

ദൃശ്യങ്ങളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്ന ദിലീപ് ഇതിനെ സാധൂകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് കോടതി ഇതിന്മേല്‍ ഇന്നു വാദം കേള്‍ക്കും.

Comments are closed.